കുവൈത്തിലെ മുതിർന്നവരിലെ പൊണ്ണത്തടി നിരക്ക് 43%

  • 22/03/2025



കുവൈത്ത് സിറ്റി: കുവൈത്തിലെ മുതിർന്നവരിലെ പൊണ്ണത്തടിയുടെ നിരക്ക് 43 ശതമാനത്തിലെത്തിയെന്ന് കുവൈത്ത് ഒബിസിറ്റി അസോസിയേഷന്റെ എൻഡോക്രൈനോളജി, പ്രമേഹ കൺസൾട്ടന്റും തലവനുമായ ഡോ. അസ്റാർ അൽ സയ്യിദ് ഹാഷിം. കുട്ടികളിൽ ഇത് 25 ശതമാനമാണ്. കുവൈത്ത് ഒബിസിറ്റി അസോസിയേഷൻ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊണ്ണത്തടിയെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫലപ്രദമായ ചികിത്സാ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വിദഗ്ധരെ സമീപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നൽകാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഡോ. അസ്റാർ അൽ സയ്യിദ് ഹാഷിം പറഞ്ഞു. 2024 മാർച്ച് 21, 22 വെള്ളി, ശനി ദിവസങ്ങളിൽ അവന്യൂസ് മാളിൽ നടന്ന പരിപാടിയിൽ എൻഡോക്രൈനോളജിസ്റ്റുകളും പ്രമേഹ കൺസൾട്ടന്റുമാരും, പൊണ്ണത്തടി ചികിത്സാ ഡോക്ടർമാർ, സർജന്മാർ, ചികിത്സാ ന്യൂട്രീഷ്യനിസ്റ്റുകൾ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം ഡോക്ടർമാരും പൊണ്ണത്തടി ചികിത്സാ വിദഗ്ധരും പങ്കെടുത്തു.

Related News