അൽ സാദു നെയ്ത്തിനുള്ള ഡബ്ല്യുസിസി-വേൾഡ് ക്രാഫ്റ്റ് സിറ്റിയായി അം​ഗീകരിക്കപ്പെട്ട് കുവൈത്ത്

  • 22/03/2025


കുവൈത്ത് സിറ്റി: ഡബ്ല്യുസിസി എഐഎസ്ബിഎൽ എക്സിക്യൂട്ടീവ് ബോർഡും ബന്ധപ്പെട്ട അംഗങ്ങളും കുവൈത്ത് സിറ്റിയെ "അൽ-സാദു നെയ്ത്തിനുള്ള ഡബ്ല്യുസിസി-വേൾഡ് ക്രാഫ്റ്റ് സിറ്റി" ആയി ഔദ്യോഗികമായി നാമകരണം ചെയ്യാൻ അംഗീകാരം നൽകി. ഈ പരമ്പരാഗത കരകൗശലവിദ്യ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്ത് നൽകിയ മികച്ച സംഭാവനകളെ അംഗീകരിച്ചാണ് ഈ അംഗീകാരം. വേൾഡ് ക്രാഫ്റ്റ്സ് കൗൺസിലിൽ (ഡബ്ല്യുസിസി) നിന്നുള്ള വിദഗ്ധ ജൂറി അംഗങ്ങളുടെ വിശിഷ്ട പ്രതിനിധി സംഘം നടത്തിയ ഔദ്യോഗിക വിലയിരുത്തൽ സന്ദർശനത്തെ തുടർന്നാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. 

അൽ സാദു സൊസൈറ്റിയും അതിന്റെ ഓണററി പ്രസിഡന്റ് ഷെയ്ഖ അൽത്താഫ് സലേം അൽ അലി അൽ സബാഹും, പ്രസിഡന്റ് ഷെയ്ഖ ബിബി അൽ സബാഹും ചേർന്ന് പ്രതിനിധി സംഘത്തിനായി ആതിഥേയത്വം വഹിച്ചു. സാദു നെയ്ത്ത്, കുവൈറ്റിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കുന്ന ഒരു പ്രിയപ്പെട്ട പരമ്പരാഗത കരകൗശലവിദ്യയാണ്.

Related News