എക്സ്ചേഞ്ച് കമ്പനികൾക്ക് കര്‍ശന നിര്‍ദേശം നല്‍കി വാണിജ്യ മന്ത്രാലയം

  • 23/03/2025


കുവൈത്ത് സിറ്റി: എക്സ്ചേഞ്ച് ഓഫീസുകൾക്ക് കര്‍ശന നിര്‍ദേശം നല്‍കി വാണിജ്യ മന്ത്രാലയം. മാർച്ച് 31-നകം കുവൈത്ത് സെൻട്രൽ ബാങ്കിന്‍റെ ആവശ്യകതകൾ പ്രകാരം തങ്ങളുടെ പദവി ക്രമപ്പെടുത്തുന്നതിനുള്ള സമയപരിധി പാലിക്കാത്ത എക്സ്ചേഞ്ച് ഓഫീസുകളുടെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾക്കും കുവൈത്ത് സെൻട്രൽ ബാങ്കിന് എക്സ്ചേഞ്ച് ഓഫീസുകളുടെ നിയന്ത്രണ മേൽനോട്ടം കൈമാറിയതിനും അനുസൃതമായി, എല്ലാ എക്സ്ചേഞ്ച് ലൈസൻസ് ഉടമകളും 2025 മാർച്ച് 31-നകം സെൻട്രൽ ബാങ്കിന്‍റെ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഈ സമയപരിധി പാലിക്കാത്ത ഏതൊരു സ്ഥാപനത്തിൻ്റെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കും.

Related News