മികച്ച അറബ് സാമ്പത്തിക കേന്ദ്രങ്ങളിൽ കുവൈത്ത് ഏഴാം സ്ഥാനത്ത്

  • 23/03/2025


കുവൈത്ത് സിറ്റി: ബെസ്റ്റ് ഫിനാൻഷ്യൽ സെൻ്റർ ഇൻഡക്‌സിൻ്റെ 37-ാമത് പതിപ്പിൽ ആഗോള തലത്തില്‍ കുവൈത്ത് 80-ാം സ്ഥാനത്ത്. 672 പോയിൻ്റ് നേടി റാങ്കിംഗിൽ 11 സ്ഥാനങ്ങൾ താഴേക്കിറങ്ങിയ കുവൈത്ത്, അറബ് ലോകത്ത് ഏഴാമതും ഗൾഫിൽ അവസാന സ്ഥാനത്തുമാണ്. കൺസൾട്ടിംഗ് സ്ഥാപനമായ Z/Yen ഗ്രൂപ്പും ചൈന ഡെവലപ്‌മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടുമാണ് പട്ടിക തയാറാക്കിയത്. ഓൺലൈൻ സർവേയിൽ പങ്കെടുത്ത ആയിരക്കണക്കിന് സാമ്പത്തിക സേവന പ്രൊഫഷണലുകളിൽ നിന്നുള്ള ഡാറ്റയും സർവേ ഫലങ്ങളും ഉപയോഗിച്ച് 119 സാമ്പത്തിക കേന്ദ്രങ്ങളെ സൂചിക വിലയിരുത്തുന്നു.

ദുബായ് അറബ് ലോകത്തും മേഖലയിലും ഒന്നാമതും ആഗോളതലത്തിൽ 12-ാം സ്ഥാനത്തുമാണ്. അബുദാബി ആഗോളതലത്തിൽ 38-ാം സ്ഥാനത്തും റിയാദ് അറബ് ലോകത്ത് നാലാമതും ആഗോളതലത്തിൽ 71-ാം സ്ഥാനത്തും, ദോഹ ആഗോളതലത്തിൽ 73-ാം സ്ഥാനത്തും, ബഹ്‌റൈൻ ആഗോളതലത്തിൽ 75-ാം സ്ഥാനത്തുമാണ്.എല്ലാ മാർച്ചിലും സെപ്റ്റംബറിലും പ്രസിദ്ധീകരിക്കുകയും അപ്‌ഡേറ്റ് ചെയ്യുകയും ചെയ്യുന്നതാണ് ഈ പട്ടിക. ഇത് ആഗോള സാമ്പത്തിക മേഖലയിൽ നിന്ന് കാര്യമായ ശ്രദ്ധ ആകർഷിക്കുന്നു എന്നത് ശ്രദ്ധേയമാണ്.

Related News