കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 26/03/2025



കുവൈറ്റ് സിറ്റി : കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) കുവൈത്തിലെ അബ്ബാസിയയിൽ മരണപ്പെട്ടു. അബ്ബാസിയയിലെ പള്ളിയിൽ നിസ്കരിക്കാനായി പോയതായിരുന്നു, റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്യോഷണത്തിലാണ് അഹമ്മദലി പള്ളിയിൽവച്ച് മരണപ്പെട്ടതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിംഗ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന, മക്കൾ ഫാത്തിമ നജ്മ (12), നൂഹ് അയ്മൻ(2). പിതാവ് ഷാഹുൽ ഹമീദ് മംഗല, മാതാവ് റാബിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിംഗ് നേതൃത്വം നൽകുന്നു.

Related News