മാസപ്പിറവി; പ്രത്യേക യോ​ഗം ശനിയാഴ്ച

  • 27/03/2025



കുവൈത്ത് സിറ്റി: ഹിജ്റ വർഷം 1446-ലെ ശവ്വാൽ മാസത്തിലെ മാസപ്പിറവി ദൃശ്യമാണോ എന്ന് അറിയുന്നതിനായി ശനിയാഴ്ച ഷരിയ സൈറ്റിം​ഗ് അതോറിറ്റി യോഗം ചേരുമെന്ന് അറിയിച്ചു. ശവ്വാൽ മാസപ്പിറവി കണ്ട ഏതൊരു പൗരനോ താമസക്കാരനോ 25376934 എന്ന ടെലിഫോൺ നമ്പറിൽ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് ആവശ്യപ്പെട്ട് സുപ്രീം ജുഡീഷ്യൽ കൗൺസിലിലാണ് യോഗം ചേരുന്നതെന്ന് അതോറിറ്റി ഇന്നലെ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. ഈദുൽ ഫിത്റിന്റെ ആദ്യ ദിവസം ഏപ്രിൽ 30 ഞായറാഴ്ചയാണെന്ന് തെളിഞ്ഞാൽ, എല്ലാ മന്ത്രാലയങ്ങളിലും സർക്കാർ ഏജൻസികളിലും പൊതുസ്ഥാപനങ്ങളിലും മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക അവധിയായി പ്രഖ്യാപിച്ച് ജോലി നിർത്തിവയ്ക്കുമെന്നും ഏപ്രിൽ 2 ബുധനാഴ്ച ഔദ്യോഗിക ജോലി പുനരാരംഭിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Related News