യാ ഹല കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവൽ തട്ടിപ്പ്; അന്യോഷണ വിവരങ്ങൾ പ്രസിദ്ധികരിച്ചാൽ നിയമനടപടി

  • 29/03/2025



കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ സേവനങ്ങളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, യാ ഹല കുവൈത്ത് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ റാഫിളുകളിൽ കൃത്രിമം കാണിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, പൊതു പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യത്തിന്റെ ദേശീയ താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടത്തുകയും ചെയ്ത ഒരു കൂട്ടം വ്യക്തികളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഈ കേസിലെ അന്വേഷണം രഹസ്യമായി സൂക്ഷിക്കാനും, ഇതിനെക്കുറിച്ചുള്ള ഏതെങ്കിലും വാർത്തകളോ ഡാറ്റയോ പ്രസിദ്ധീകരിക്കുന്നത് നിരോധിക്കാനും, ഈ നിരോധനം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും അറ്റോർണി ജനറൽ ഉത്തരവിട്ടിട്ടുണ്ട്.

Related News