സാൽമിയയിലേക്കുള്ള ഫോർത്ത് റിങ് റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു

  • 29/03/2025



കുവൈത്ത് സിറ്റി: കിംഗ് ഫഹദ് റോഡ് ഫ്ലൈഓവർ പ്രവേശന കവാടം (സാൽമിയയിലേക്ക്) മുതൽ നാലാമത്തെ റിംഗ് റോഡ് വെള്ളിയാഴ്ച മുതൽ താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. ജഹ്റയിൽ നിന്ന് വരുന്ന വാഹനങ്ങൾ കിംഗ് ഫഹദ് റോഡിലേക്ക് (അഹ്‌മദി ദിശയിലേക്ക്) തിരിഞ്ഞ് പോകണം.റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ അടച്ചിടൽ തുടരും. യാത്രക്കാർ ബദൽ റൂട്ടുകൾ ആസൂത്രണം ചെയ്യാനും വഴിതിരിച്ചുവിടൽ അടയാളങ്ങൾ പിന്തുടരാനും അധികൃതര്‍ നിർദേശിച്ചു.

Related News