ഗാർഹിക തൊഴിലാളി ക്ഷാമം വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്

  • 03/04/2025


കുവൈത്ത് സിറ്റി: രാജ്യം ഗാർഹിക തൊഴിലാളികളുടെ കുറവും റിക്രൂട്ട്‌മെന്റ് അഭ്യർത്ഥനകളിൽ ഗണ്യമായ വർദ്ധനവും നേരിടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി ഗാർഹിക തൊഴിലാളി വിദഗ്ധനായ ബസ്സാം അൽ ഷമ്മാരി. ഈ പ്രതിസന്ധി ഒരു കരിഞ്ചന്ത സൃഷ്ടിക്കുന്നതിലേക്ക് നയിച്ചേക്കാമെന്നും അവിടെ ഈ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ് 2,000 ദിനാറോ അതിൽ കൂടുതലോ എത്താമെന്നും അദ്ദേഹം പറഞ്ഞു. ദേശീയത അനുസരിച്ച് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവുകൾ നിശ്ചയിക്കാനുള്ള വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം പരിഗണിക്കാതെയും പാലിക്കാതെയും വരാനും സാധ്യതയേറെയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഗാർഹിക തൊഴിൽ വിപണിയിൽ കുറവുണ്ടായതിന് നിരവധി കാരണങ്ങളുണ്ടായിരുന്നു. തൊഴിലാളികളെ കയറ്റി അയക്കുന്ന രാജ്യങ്ങളുമായി ധാരണാപത്രങ്ങളും സഹകരണ മെമ്മോറാണ്ടങ്ങളും വർദ്ധിപ്പിക്കാനും അവരുടെ റിക്രൂട്ട്‌മെന്റിനായി പുതിയ വിപണികൾ തുറക്കാനും സർക്കാർ ഏജൻസികൾ നൽകിയ മാറ്റിവെച്ച വാഗ്ദാനങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതെന്നും അൽ-ഷമ്മാരി വിശദീകരിച്ചു.

Related News