കുവൈറ്റ് പ്രവാസി ഹൃദയാഘാതംമൂലം നാട്ടിൽ മരണപ്പെട്ടു

  • 09/04/2025

 


കുവൈറ്റ് സിറ്റി : അവധിക്ക് നാട്ടിൽ പോയ കുവൈറ്റ് പ്രവാസി ഹൃദയാഘാതംമൂലം മരണപ്പെട്ടു, പെരുങ്ങല്ലൂർ, ആയൂർ മൂലവട്ടത്ത് തുണ്ടിൽ വീട്ടിൽ പ്രസാദ് വർഗീസ് (62) ആണ് മരിച്ചത്. കുവൈറ്റ് സിറ്റി മാർത്തോമ്മ ഇടവകാംഗമാണ്. കുവൈത്തിലെ എൻ ബി ടി സി കമ്പനിയിൽ ഓപ്പറേഷൻസ് മാനേജർ ആയിരുന്നു. തിങ്കളാഴ്ചയായാണ് നാട്ടിൽ പോയത്. ഭാര്യ: ആനി പ്രസാദ്. മക്കൾ: അലൻ (യുഎസ്എ)
ഫാന്റിൻ (കാനഡ) മരുമക്കൾ: ശീതൾ, സിനി, ചെറുമകൻ.ഹെൻറി.

Related News