പ്രത്യാശയുടെ ഉയിര്‍പ്പ്; ലോകം ഈസ്റ്റര്‍ ആഘോഷത്തില്‍

  • 19/04/2025

യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച്‌ ലോകമെമ്ബാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു. കേരളത്തിലെ പള്ളികളില്‍ ശനിയാഴ്ച രാത്രി തുടങ്ങിയ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ പങ്കാളികളായി. 

തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന ഈസ്റ്റര്‍ ശുശ്രൂഷയ്ക്ക് മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ നേതൃത്വം നല്‍കി. പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ലത്തീന്‍ കത്തോലിക്ക സഭ ആര്‍ച്ച്‌ ബിഷപ്പ് ഡോ തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തില്‍ ആയിരുന്നു ശുശ്രൂഷ.

ഓര്‍ത്തഡോക്‌സ് സഭയിലെ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് സഭാ അധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കാര്‍മികത്വം വഹിച്ചു. തിരുവാങ്കുളം സെന്റ് ജോര്‍ജ് പള്ളിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

Related News