മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയുൾപ്പടെയുള്ള ശിക്ഷകൾ

  • 22/04/2025



കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിരുദ്ധ നിയമത്തിലെ നടപടിക്രമങ്ങളിലെ പഴുതുകൾ പരിഹരിക്കുന്നതിനുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് രൂപീകരിച്ചതും, ഉപദേഷ്ടാവ് മുഹമ്മദ് റാഷിദ് അൽ ദുഐജ് തലവനുമായ സമിതിയാണ് മയക്കുമരുന്ന് വ്യാപനം തടയുന്നതിനും കുറ്റങ്ങൾക്കുള്ള ശിക്ഷകൾ വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഭേദഗതികൾ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് ദശലക്ഷം ദിനാർ വരെ പിഴയും തടവും അടക്കമുള്ള ശിക്ഷകളാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. മുമ്പത്തെ ശിക്ഷ ഏഴ് വർഷം വരെയായിരുന്നു. ജയിലിനുള്ളിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്ന ആർക്കും വധശിക്ഷ നൽകും. ജയിലിനുള്ളിലേക്ക് മയക്കുമരുന്ന് വസ്തുക്കൾ കൊണ്ടുവരാൻ സൗകര്യമൊരുക്കുകയോ സഹായിക്കുകയോ ചെയ്യുന്നവർക്കും ഇതേ ശിക്ഷ നൽകും. ഇവ കടത്താൻ തന്റെ ജോലി ദുരുപയോഗം ചെയ്യുന്ന ഏതൊരു ജീവനക്കാരനും വധശിക്ഷ നൽകും.വിവാഹിതരാകാൻ പോകുന്നവർക്കും, ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകർക്കും, പൊതുജോലി അപേക്ഷകർക്കും മയക്കുമരുന്ന് സ്ക്രീനിംഗ് ടെസ്റ്റ് നടത്തണണെന്നും ശുപാര്‍ശയിൽ പറയുന്നുണ്ട്.

Related News