വ്യാജ ഡോളർ; രണ്ട് പ്രവാസികൾ അറസ്റ്റിൽ

  • 22/04/2025


കുവൈത്ത് സിറ്റി: വഞ്ചന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട രണ്ട് കാമറൂൺ പൗരന്മാര്‍ അറസ്റ്റിൽ. പ്രതികൾ വ്യാജ 100 ഡോളര്‍ നോട്ടുകൾ അവയുടെ യഥാർത്ഥ മൂല്യത്തിന്‍റെ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്യുകയും, ഇരകളെ ചൂഷണം ചെയ്യുകയും, ഈ നോട്ടുകൾ കുവൈറ്റി ദിനാറുകളാക്കി മാറ്റി മിഥ്യാധാരണാജനകമായ ലാഭം നേടാമെന്ന് പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ആസൂത്രണത്തിലൂടെ കെണിയൊരുക്കിയാണ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളും കണ്ടെത്തി. സുരക്ഷയിൽ കൈകടത്താൻ ധൈര്യപ്പെടുന്ന ആരെയും പിടികൂടാനുള്ള ശ്രമം തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം ഉറപ്പിച്ചു പറയുന്നു. നിയമവിരുദ്ധമായ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്ന തട്ടിപ്പ് രീതികളിൽ വീണുപോകാതെ ജാഗ്രത പാലിക്കണമെന്നും പൗരന്മാരോടും താമസക്കാരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News