പുതിയ ട്രാഫിക് നിയമം: നിയമലംഘനങ്ങളിൽ 95 ശതമാനം വരെ കുറവുണ്ടായെന്ന് കണക്കുകൾ

  • 05/05/2025


കുവൈത്ത് സിറ്റി: പുതിയ ട്രാഫിക് നിയമം നടപ്പാക്കിയതിനെത്തുടർന്ന് ട്രാഫിക് നിയമലംഘനങ്ങളിൽ 95 ശതമാനം വരെ കുറവുണ്ടായതായി കണക്കുകൾ. പുതിയ നിയമം നടപ്പാക്കുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിൽ 51,750 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിരുന്നു. പ്രതിദിനം ശരാശരി 7,394 ലംഘനങ്ങളാണ് 

ഇതിനു വിപരീതമായി, ഏറ്റവും പുതിയ ഡാറ്റയായ ഏപ്രിൽ 26 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ 2,774 ലംഘനങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രതിദിനം ശരാശരി 396 ലംഘനങ്ങൾ മാത്രം രേഖപ്പെടുത്തി. 95 ശതമാനം വരെ നിയമലംഘനങ്ങളിൽ കുറവ് വന്നതായി ഇത് കാണിക്കുന്നു. ഏപ്രിലിലെ ആദ്യ ആഴ്ചയിൽ ലംഘനങ്ങളുടെ എണ്ണം 54,894 ആയി ഉയർന്നു. തുടർന്ന് രണ്ടാം ആഴ്ചയിൽ 56,708 ലംഘനങ്ങളും മൂന്നാം ആഴ്ചയിൽ 51,759 ലംഘനങ്ങളും രേഖപ്പെടുത്തി. ഏപ്രിൽ 23ന്, നിയമം നടപ്പാക്കിയതിന്‍റെ ആദ്യ ദിവസങ്ങളിൽ ഓട്ടോമേറ്റഡ് നിരീക്ഷണ ക്യാമറകൾ കണ്ടെത്തിയ ലംഘനങ്ങളിൽ 71 ശതമാനം കുറവുണ്ടായതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി.

Related News