പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച് ഗാർഹിക തൊഴിലാളി കടന്നുകളഞ്ഞുവെന്ന് പരാതി

  • 05/05/2025


കുവൈത്ത് സിറ്റി: ഏഷ്യക്കാരനായ ഗാര്‍ഹിക തൊഴിലാളിക്കെതിരെ ഫർവാനിയ പോലീസ് സ്റ്റേഷനിൽ മോഷണ പരാതി നൽകി കുവൈത്തി പൗരൻ. താൻ വീട്ടിലില്ലാതിരുന്ന സമയം, ഗാര്‍ഹിക തൊഴിലാളി പൂട്ടിയിട്ടിരുന്ന തന്റെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറിയെന്നും പണവും വിലപിടിപ്പുള്ള സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ച് കടന്നുകളഞ്ഞുവെന്നാണ് ഇയാളുടെ ആരോപണം. മാസങ്ങളോളം വീട്ടിൽ ജോലി ചെയ്ത സ്ത്രീയെ പിന്നീട് കാണാതായി. ഔദ്യോഗികമായി മോഷണ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനും പിടികൂടാനും അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം തുടരുകയാണ്.

Related News