സാംസ്കാരിക അടയാളപ്പെടുത്തലായി ഭാരത് മഹോത്സവം

  • 09/05/2025



ഇന്ത്യൻ ആർട്ട്സ് ഫെഡറേഷൻ കുവൈത്ത് (ഐ.എ .എഫ് ) അഞ്ചാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഭാരത് മഹോത്സവം 2K25 വ്യത്യസ്ഥമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. അഹമ്മദി ഡി. പി .എസ് തിയേറ്റർ ഓഡിറ്റോറിയത്തിൽ വർണ്ണാഭമായ കലാ പരി പാടികളോടു കൂടി തുടക്കമിട്ട ഭാരത് മഹോഝവം ഇന്ത്യക്കാരുടെ പൈതൃക ഉത്സവമായി മാറി. 
സാംസ്‌കാരിക സമ്മേളനം പ്രശസ്ത സിനിമ താരം സ്വാതിക വേണുഗോപാൽ ഉത്ഘാടനം ചെയ്തു. 
പ്രസിഡന്റ് ഷെറിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു .
ഫഗൽഗാമിൽ പിടഞ്ഞു മരിച്ച സഹോദരങ്ങളെ അനുസ്മരിച്ചു കൊണ്ട് തുടങ്ങിയ സമ്മേളനത്തിൽ അൽജസീറ ജനറൽ മാനേജർ ശ്രീ അസീം സെയ്ത്, ഡോ :ഹൈദർ അലി എന്നിവർ വിശിഷ്ട അതിഥികളായി , സംഘടനയുടെ മുൻ കാലങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ഷെറിൻ മാത്യു വിവരിച്ചു.
പ്രശസ്ത പിന്നണി ഗായകരായ ആൻ ആമിയും പ്രഷോഭ് രാമചന്ദ്രനും നയിച്ച സംഗീത നിശ സദസ്സിനെ ഉത്സവരാവാക്കി. 
ലൈവ് സംഗീത മത്സരമായ ഇന്ത്യൻ സ്റ്റാർ വോയിസ്‌ 2k25 ജനഹൃദയങ്ങളിൽ സംഗീത മഴ പെയ്യിച്ചു. ഹെലൻ സൂസൻ (കാർമൽ സ്കൂൾ )സ്റ്റാർവോയ്സ് വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടു. ആഷി ബാവേജ (ഫെയ്പ്സ് )രണ്ടാം സ്ഥാനവും ആയിഷ സാൻവ (ഫെയ്പ്സ്)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 
ഇന്ത്യൻ ഡാൻസ് ബീറ്റ്സ് ഫിനാലെയിൽ 
(ഭവൻസ് സ്കൂൾ ) അർഹരായി. 
ചെയർമാൻ പ്രേമൻ ഇല്ലത്തു, ജനറൽ സെക്രട്ടറി ലിയോ കിഴക്കേവീടാൻ, കൾച്ചറൾ സെക്രട്ടറി നിർമല ദേവി 
പ്രോഗ്രാം കോർഡിനേറ്റർ പ്രിയ കണ്ണൻ, ജോയിന്റ് സെക്രട്ടറി മുരളി മുരുകാനന്ദം, ട്രഷറർ ലിജോ ജോസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

Related News