പ്രതിഭ കുവൈറ്റ് സാഹിത്യ സംഗമം നടത്തി

  • 11/05/2025

 കുവൈറ്റ്: എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. വർത്തമാന സാമൂഹ്യ പരിസരങ്ങളിൽ സാഹിത്യത്തിന്റേയും സംവാദങ്ങളുടേയും പ്രസക്തി ഏറി വരികയാണെന്ന് യോഗം വിലയിരുത്തി. പുതിയ കാലത്തിന്റെ സ്പന്ദനങ്ങളുമായി ലിറ്റിൽ മാഗസിന്റെ പുന:പ്രസിദ്ധീകരണവും നടന്നു. “നിജം” എന്ന പേരിലുള്ള മെയ് മാസത്തെ മാഗസിൻ കഥാകൃത്ത് സീന രാജവിക്രമൻ, സി.കെ.സോണിയ്ക്ക് നൽകി പ്രകാശനം ചെയ്തു. നോവലിസ്റ്റ് പ്രേമൻ ഇല്ലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷിബു ഫിലിപ്പ്, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എഞ്ചിനീയർ, സതീശൻ പയ്യന്നൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Related News