കലാ-വിനോദ പരിപാടികളുമായി ടെക്സാസ് കുവൈത്ത് പിക്നിക്ക് സംഘടിപ്പിച്ചു

  • 13/05/2025



തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത്, സുലൈബിയ മുബാറക്കിയ വില്ലയിൽ വച്ച് അംഗങ്ങൾക്കായി 8, 9 തീയതികളിൽ രണ്ട് ദിവസം നീണ്ട് നിന്ന പിക്നിക്ക് സംഘടിപ്പിച്ചു
പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം അദ്ധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജോർജ്ജ് സ്വാഗതം ആശംസിച്ചു, രക്ഷാധികാരി അരുൺ രാജഗോപാൽ, വൈസ് പ്രസിഡൻ്റ് സുമേഷ് സുധാകരൻ, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ, എക്സിക്യൂട്ടിവ് അംഗങ്ങളായ ലിൻസി, അനിൽ രാജ്, അജീഷ് തുടങ്ങിയവർ നിരവധി പേർ ആശംസ അറിയിച്ച് സംസാരിച്ചു.

മുതിർന്നവരും, സ്ത്രീകളും, കുട്ടികളും വ്യത്യസ്തങ്ങളായ നിരവധി കലാ കായിക പരിപാടികൾ, ഗെയിംസ്, തുടങ്ങിയവ അവതരിപ്പിച്ചു. എല്ലാവർക്കും ഉല്ലസിക്കാനും, ഓർമ്മയിൽ സൂക്ഷിക്കാനും കഴിയുന്ന നിമിഷങ്ങളായിരുന്നു ടെക്സാസ് കുവൈത്ത് ൻ്റെ പിക്നിക്ക്, പിക്നിക്കിനൊടുവിൽ ട്രഷറർ കനകരാജൻ നന്ദി രേഖപ്പെടുത്തി.

Related News