കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി - മാസാന്ത കമ്പ്യൂട്ടർ കോഴ്സ് സംഘടിപ്പിക്കുന്നു

  • 19/06/2025



കുവൈത്ത് സിറ്റി: 
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന പരിജ്ഞാനമില്ലാത്തതിനാൽ മികച്ച തൊഴിലവസരങ്ങൾ നഷ്ടപ്പെടുന്നതും, ജോലിയിലെ ഉയർച്ചകൾ ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസാന്ത കമ്പ്യൂട്ടർ കോഴ്സ് സംഘടിപ്പിക്കും. ആദ്യഘട്ടമെന്നോണം കുവൈത്ത് കെഎംസിസി അംഗങ്ങൾക്കായിരിക്കും അവസരം ലഭിക്കുക.

കമ്പ്യൂട്ടർ പഠന കോഴ്സിന്റെ പോസ്റ്റർ നൂർ ഏഷ്യാ കമ്പനി പർച്ചേസിംഗ് മാനേജർ അലാവുദ്ദീൻ പാട്ടില്ലത്ത് കുവൈത്ത് കെഎംസിസി നാഷണൽ കമ്മിറ്റി മുൻ സെക്രട്ടറി ഇ.കെ. മുസ്തഫ കോട്ടപ്പുറത്തിന് കൈമാറി പ്രകാശനം നിർവ്വഹിച്ചു. കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ അദ്ധ്യക്ഷനായിരുന്നു. 

അബ്ബാസിയ പാട്ടില്ലത്ത് വില്ലയിൽ നടന്ന പ്രകാശന ചടങ്ങിന് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത് സ്വാഗതവും, ട്രഷറർ കുത്തുബുദ്ദീൻ നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം, ജില്ലാ ഭാരവാഹികളായ ഫാറൂഖ് തെക്കെക്കാട്, സുഹൈൽ ബല്ല, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ്‌ തെക്കേക്കാട്, മണ്ഡലം ഭാരവാഹികളായ അബ്‌ദുൾ ഹക്കീം അൽ ഹസനി പെരുമ്പട്ട, ഹാരിസ് മുട്ടുന്തല, നവാസ് പള്ളിക്കാൽ തുടങ്ങിയവർ സംബന്ധിച്ചു.
രജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കും ബന്ധപ്പെടുക: +965 9910 2929, 6562 9775, 6562 6161, 9002 3502, 6031 5598

Related News