കെ. കെ. എം. എ. വീട് നിർമിച്ചു നൽകുന്നു

  • 19/06/2025


കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഭവന പദ്ധതിയുടെ ഭാഗമായി കർണാടക സംസ്ഥാന കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ജൂൺ 22 നിർവഹിക്കുന്നു.കർണാടകയിലെ നെലിയടി, കുക്കെജ് ഈ ഗ്രാമങ്ങളോലാണ് വീടുകൾ നിർമാണം പൂർത്തിയാക്കിയിട്ടുള്ളത് ഭവന രഹിതരായ കുടുംബങ്ങൾക്ക് സ്വന്തമായി നിര്‍മ്മിച്ച വീടുകളുടെ താക്കോൽ വിതരണ പരിപാടിയിൽ കേന്ദ്ര, കേരള സംസ്ഥാന നേതാക്കൾ പങ്കെടുക്കും
കർണാടക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെലിയടി, കുക്കെജ് എന്നീ ഗ്രാമ പ്രദേശങ്ങളിൽ പൂർത്തീകരിച്ച വീടുകൾ, പ്രാദേശിക ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിന് സഹായകമാകും. ഗുണനിലവാരമുള്ള നിർമ്മാണ പ്രവർത്തനങ്ങളിലൂടെ വീടുകൾ തയ്യാറാക്കിയിട്ടുണ്ട്.
പ്രവാസി മലയാളികളുടെ സഹായ, സഹകരണം കൊണ്ട് നടപ്പാക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടന പരിപാടിയിൽ കെ.കെ.എം.എ നേതാക്കളായ പി. കെ. അക്ബർ സിദ്ദിഖ്, എ. ൻ. എ. മുനീർ, അബ്ദുൽ ഫത്താഹ് തയ്യിൽ, കെ. കെ. കുഞ്ഞബ്ദുള്ള, റസാഖ് മേലാടി കൂടാതെ കെ. കെ. എം. എ. കേന്ദ്ര - സംസ്ഥാന - ജില്ലാനേതാക്കൾ പങ്കെടുക്കും.
സാമൂഹിക ഉത്തരവാദിത്തത്തിന്റെ മാതൃകാപരമായ പ്രവർത്തനമെന്ന നിലയിൽ കെ.കെ.എം.എ.യുടെ രണ്ട് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനം സാമൂഹിക പ്രശംസ പിടിച്ചുപറ്റിയതാണ്. 

Related News