കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് യാത്രയയപ്പ് നൽകി

  • 19/06/2025



കുവൈത്ത് സിറ്റി: നാല് പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഫർവാനിയ ബ്രാഞ്ച് എക്സിക്യൂട്ടീവ് അംഗം ഖമറുദ്ധീൻ മുഹമ്മദിന് യാത്രയയപ്പ് നൽകി. പ്രസിഡന്റ് സജ്ബീര്‍ അലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. കേന്ദ്ര വിപി ഓ.എം ഷാഫി, പി.എം ഷരീഫ്, സോണൽ പ്രസിഡന്റ് സലിം പി.പി.പി, സോണൽ വിപിമാരായ മഹ്മൂദ് പെരുമ്പ, നാസ്സർ എൻ.പി, ഗഫൂർ പി.പി ബ്രാഞ്ച് വി.പി മാരായ നദീർ ടി, ഷമ്മാസ് മുസ്തഫ, മൊഹീനുദ്ധീൻ, ഹനീഫ ഓ.കെ, ഉമ്മർകുട്ടി എം.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

ആക്ടിങ് പ്രസിഡന്റ് സാജിദ് ടി.കെ.പി സ്വാഗതവും ട്രെഷറർ നവാസ് ഇസ്മായിൽ നന്ദിയും പറഞ്ഞു.

Related News