വോയ്സ് കുവൈത്ത് യാത്രയയപ്പ് നൽകി

  • 20/06/2025


കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) 19 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന വോയ്സ് കുവൈത്ത് ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം. രാധാകൃഷ്ണന് ഫഹാഹീൽ യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. 
മംഗഫ് കലാസദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫഹാഹീൽ യൂനിറ്റ് കൺവീനർ നിതിൻ.ജി. മോഹനൻ അധ്യക്ഷത വഹിച്ചു. 
രക്ഷാധികാരി ഷനിൽ വെങ്ങളത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. 
ചെയർമാൻ പി.ജി.ബിനു, പ്രസിഡന്റ് ജോയ് നന്ദനം, ജനറൽ സെക്രട്ടറി സുജീഷ്.പി.ചന്ദ്രൻ, ട്രഷറർ ബിപിൻ.കെ.ബാബു,
ഓർഗനൈസിംങ് സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ഉപദേശക സമിതി അംഗങ്ങളായ സജയൻ വേലപ്പൻ, കെ.വിജയൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ
 ദിലീപ് തുളസി,ടി.കെ.റെജി, വനിതാവേദി പ്രസിഡൻറ് സരിത രാജൻ, വനിതാവേദി ജനറൽ സെക്രട്ടറി എസ്സ്. സുമലത, വനിതാവേദി ട്രഷറർ അനീജ രാജേഷ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 
രക്ഷാധികാരി ഷനിൽ വെങ്ങളത്ത് ഫഹാഹീൽ യൂനിറ്റ് ട്രഷറർ പി.എം.രാധാകൃഷ്ണന് സ്നേഹോപഹാരം നൽകി. 
പി.എം.രാധാകൃഷ്ണൻ മറുപടി പ്രസംഗം നടത്തി. 
ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ശാലു ശശിധരൻ സ്വാഗതവും ഫഹാഹീൽ യൂനിറ്റ് ജോയിന്റ് സെക്രട്ടറി ബിജു.വി.ബി.ആചാരി നന്ദിയും പറഞ്ഞു.

Related News