കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ ദ്വൈമാസ ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു

  • 21/06/2025



കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ തൗഹീദ്, രിസാലത് ,ആഖിറത് എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന വെക്കേഷൻ ക്യാമ്പയ്‌നിന്റെ ഉത്ഘാടന സമ്മേളനം ജൂൺ 20 വെള്ളിയാഴ്ച റിഗായ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

കുവൈത്ത് മത കാര്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി അബ്ദുള്ള സമ്മേളനം ഉൽഘടനം നിർവഹിച്ചു. 

മുസ്ലിംകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വിഷയം തന്നെ രണ്ടു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയ്‌നിന്റെ പ്രമേയമായി തിരഞ്ഞെടുത്തതിൽ അദ്ദേഹം ഉൽഘടന സംസാരത്തിൽ പ്രത്യേകം പ്രശംസിച്ചു. 

ഔഖാഫ് ജാലിയാത് വിഭാഗം ഡയറക്ടർ സത്താം ഖാലിദ് അൽ മുസയ്യിനിന്റെ സന്ദേശം മുഹമ്മദ് അലി സമ്മളനത്തിൽ അറിയിച്ചു. 

തുടർന്ന് നടന്ന പരിപാടിയിൽ തൗഹീദ് എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹിമാൻ അബ്ദുൽ ലത്തീഫും ,
രിസാലത്ത് എന്ന വിഷയത്തിൽ സമീർ അലി ഏകരൂലും , ആഖിറത്ത് എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രഭാഷണം നടത്തി . 

നാല്പത്തി അഞ്ചാമത് ഖുർആൻ വിജ്ഞാന പരീക്ഷയിൽ വിജയികളായവർക്ക് മുഹമ്മദ് അലി അബ്ദുള്ള സർട്ടിഫിക്കറ്റുകളും മെമ്മോന്റോയും വിതരണം ചെയ്തു.

കെ.കെ.ഐ.സി.ആക്റ്റിങ് പ്രസിഡന്റ് കെ.സി.അബ്ദുൽ ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സ്വാഗതവും, എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് നന്ദിയും പറഞ്ഞു. പ്രോഗ്രാം കൺവീനർ ശബീർ സലഫി പരിപാടികൾ കോർഡിനേറ്റ് ചെയ്തു.

Related News