'ജൂണോ' പ്രതിമാസ മാഗസിൻ പ്രകാശനം ചെയ്തു

  • 24/06/2025


ഫഹഹീൽ, കുവൈറ്റ്: എഴുത്തുകാരുടെ കൂട്ടായ്മയായ പ്രതിഭ കുവൈറ്റിന്റെ പ്രതിമാസ യോഗം ഫഹഹീലിൽ ചേർന്നു. എല്ലാ കലകളും ലക്ഷ്യമാക്കുന്നത് വ്യക്തി സംസ്കാരത്തിന്റെ ഉയർച്ചയിലൂടെ സമൂഹത്തിന്റെ പൊതുവിടങ്ങളുടെ സർഗാത്മകതയെയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. സംഘർഷങ്ങളുടെ സങ്കീർണ്ണതകളാണ് ജീവിതത്തെ തിരിച്ചറിയാൻ സഹായിക്കുന്നത് എന്ന് നമ്മെ നിരന്തരം ഓർമപ്പെടുത്തുകയാണ് നിത്യ സംഭവങ്ങൾ. “ജൂണോ” എന്ന പേരിലുള്ള ജൂൺ മാസത്തെ മാഗസിൻ കഥാകൃത്ത് കഥാകൃത്ത് സേവ്യർ ആന്റണി, ചിത്രകാരൻ പ്രവീൺ കൃഷ്ണയ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. മാഗസിനിലെ കൃതികളിന്മേലുള്ള ചർച്ചയും തുടർന്നുണ്ടായിരുന്നു. പ്രതിഭ കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ കുവൈറ്റിലെ എഴുത്തുകാരുടെ നോവലുകൾ സെപ്റ്റംബറിൽ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഷിബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രേമൻ ഇല്ലത്ത്, മണികണ്ഠൻ വട്ടംകുളം, ജവാഹർ.കെ.എഞ്ചിനീയർ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Related News