നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഒഐസിസി കുവൈറ്റ്‌ ആഹ്ലാദം പങ്കിട്ടു

  • 25/06/2025

 

കുവൈറ്റ്‌ സിറ്റി: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥി ആര്യാടാൻ ഷൌക്കത്തിന്റെ ഉജ്വല വിജയത്തിൽ ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒഐസിസി ഓഫീസിൽ വെച്ച് വിജയഘോഷം നാഷണൽ കമ്മറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എസ്. പിള്ള ഉത്ഘാടനം ചെയ്തു. ആര്യാടാൻ ഷൌക്കത്തിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ഉത്ഘാടന പ്രസംഗത്തിൽ അറിയിച്ചു.

നാഷണൽ സെക്രട്ടറി എം.എ നിസ്സാം ആദ്യക്ഷത വഹിച്ച ചടങ്ങിൽ സുരേന്ദ്രൻ മൂങ്ങത്ത്, മനോജ്‌ റോയ് ചുനക്കര, വിപിൻ മാങ്ങാട്, എബി പത്തനംതിട്ട, സജിത്ത് ചേലെമ്പ്ര, ബത്താർ വൈക്കം, റെജി കൊരുത്, സിനു ജോൺ, ജേക്കബ് വര്ഗീസ്, തുടങ്ങിയവർ ആശംസകൾ അറിയിച്ചു 

ചടങ്ങിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയുണ്ടായി. 
വിവിധ ജില്ലാ പ്രസിഡന്റുമാർ ജില്ലാ ജനറൽ സെക്രട്ടറിമാർ, നാഷണൽ കൗൺസിൽ അംഗങ്ങൾ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ പോഷക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
നാഷണൽ സെക്രട്ടറിമാരായ ജോയ് കരവാളൂർ സ്വാഗതവും സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു

Related News