സാരഥി കുവൈറ്റ് 26-ാം വാർഷികം "സാരഥീയം 2025" പ്രവർത്തനങ്ങൾക്ക് തുടക്കമായി.

  • 04/07/2025




മാനുഷിക സേവനം മുഖമുദ്രയാക്കിയ സാരഥി കുവൈറ്റിന്റെ 26-ാം വാർഷിക ആഘോഷം " സാരഥീയം 2025" ന്റെ ഒരുക്കങ്ങൾ ഔപചാരികമായി ആരംഭിച്ചു 

2025 ജൂൺ 27, വെള്ളിയാഴ്ച്ച മംഗഫിലെ മെമ്മറീസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ജിതേഷ് എം.പി. അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ ഏവർക്കും സ്വാഗതം ആശംസിച്ചു.

യോഗത്തിൽ ജനറൽ കൺവീനർ മഞ്ജു സുരേഷ് സാരഥീയം 2025 പരിപാടിയെക്കുറിച്ചു വിശദീകരിച്ചു.

 സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകി, 25 സംവത്സരങ്ങൾ പിന്നിട്ട സാരഥി കുവൈറ്റ്‌, കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനും വിദ്യാഭ്യാസ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആണ് 26-ാം വർഷത്തെ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

വിവിധ കമ്മറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കൺവീനർമാരായ മുരുകദാസ്, സുരേഷ് ബാബു, അരുൺ സത്യൻ, സൈഗാൾ സുശീലൻ, എന്നിവർ വിശദീകരിച്ചു.

സാരഥീയം 2025 ൻ്റെ ഫ്ലെയർ ഉപദേശക സമിതി അംഗങ്ങളായ അജി കെ ആർ, സജീവ് നാരായണൻ, സി എസ് ബാബു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു,

സാരഥീയം 2025 ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമായി 18 പ്രാദേശിക സമിതികളിലെയും നേതാക്കന്മാർ, മുതിർന്ന അംഗങ്ങൾ അവരുടെ ആശയങ്ങളും നിർദ്ദേശങ്ങളും പങ്കുവെക്കുകയും പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

യോഗത്തിൽ 
 ഉപദേശക സമിതി അംഗം സി.എസ് ബാബു, സാരഥി ട്രസ്റ്റ് ചെയർമാൻ ജിതിൻ ദാസ്, വനിതാ വേദി ചെയർപേഴ്സൺ ബിജി അജിത്ത് ട്രസ്റ്റ്‌ സെക്രട്ടറി ബിന്ദു സജീവ് എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ അനിൽ ശിവരാമൻ അംഗങ്ങളുടെ സജീവമായ പങ്കാളിത്തത്തിനും വിലപ്പെട്ട നിർദ്ദേശങ്ങൾക്കും നന്ദി രേഖപ്പെടുത്തി.

Related News