പ്രവാസ ലോകത്തെ സാന്ത്വന പ്രവർത്തനങ്ങൾക്ക് നൂതന പദ്ധതിയുമായി കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റി

  • 04/07/2025




കുവൈത്ത് സിറ്റി: കുവൈത്തിലെ റൂമുകളിൽ പരിക്ക് പറ്റിയും, മറ്റുമായി ചികിത്സയിൽ കഴിയുന്ന പരസഹായം ആവശ്യമായ രോഗികൾക്ക് "തൽത്തീഫ്" എന്ന പേരിൽ മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന ചെർക്കളം അബ്ദുള്ളയുടെ നാമധേയത്തിൽ അവശ്യ ഉപകരണങ്ങൾ നൽകുന്ന പ്രവർത്തനമാണ് കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത്. 

പദ്ധതിയുടെ പ്രഖ്യാപനവും, പോസ്റ്റർ പ്രകാശനവും മങ്കഫ് പ്രൈം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഊഫ് മശ്ഹൂർ തങ്ങൾ , കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. 

കുവൈത്ത് കെഎംസിസി സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, വൈസ് പ്രസിഡന്റ് ഇഖ്ബാൽ മാവിലാടം,സെക്രട്ടറി സലാം ചെട്ടിപ്പടി, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, ഇസ്മായിൽ ബേവിഞ്ച, ഇ.കെ. മുസ്തഫ കോട്ടപ്പുറം, വ്യവസായ പ്രമുഖൻ മൻസൂർ ചൂരി, സാംസ്ക്കാരിക പ്രവർത്തകൻ സലാം കളനാട്, കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്, ട്രഷറർ ഖുത്തുബുദ്ദീൻ, ഭാരവാഹികളായ ഫാറൂഖ് തെക്കേക്കാട്, സുഹൈൽ ബല്ല, കബീർ തളങ്കര, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, മുത്തലിബ് തെക്കേക്കാട് തുടങ്ങിയവർ സംബന്ധിച്ചു.

കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഈപദ്ധതി, പ്രവാസ സംഘടനകളിൽ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും നടപ്പാക്കുന്നതെന്നും, വാക്കർ, വാക്കിങ് സ്റ്റിക്ക്, വീൽചെയർ, വാട്ടർ ബെഡ്, കൊമേഡ് ചെയർ തുടങ്ങി അവശ്യ സാധങ്ങൾക്ക് താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണെന്നും ബന്ധപ്പെട്ടവർ വാർത്താ കുറിപ്പിൽ അറിയിച്ചു.+965 9910 2929, +965 656 29775, +965 9787 9791, +965 6572 0032

Related News