ഓവർസീസ് എൻ സി പി കുവൈറ്റ്- രാഷ്ട്രീയ മാതൃശക്തി ദിവസ് സംഘടിപ്പിച്ചു

  • 05/07/2025


കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ (എൻ സി പി- എസ് പി) യുടെ വർക്കിംഗ് പ്രസിഡണ്ട് ശ്രീമതി സുപ്രിയ സുലെ എം പി യുടെ ജന്മ ദിനത്തോട നുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ് കമ്മിറ്റി "രാഷ്ട്രീയ മാതൃശക്തി ദിവസ്" സംഘടിപ്പിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ ഓവർസീസ് എൻ സി പി നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.ഓവർസീസ് എൻസിപി കുവൈറ്റ് പ്രസിഡൻറ് ജീവ്സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങ് എൻ സി പി - എസ് പി ഓവർസീസ് സെൽ ദേശീയ അധ്യക്ഷനും പ്രവർത്തക സമിതി അംഗവുമായ ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ചു . മാതൃശക്തി ദിവസ് പ്രമേയം വനിത വേദി കൺവീനർ ദിവ്യ അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് സണ്ണി മിറാൻഡ (കർണ്ണാടകം) ആശംസ നേർന്നു. എക്സിക്യൂട്ടീവ് അംഗങ്ങളായ പിൻ്റോ , സണ്ണി കെ അല്ലീസ് രാജേഷ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡൻ്റ്
പ്രിൻസ് കൊല്ലപ്പിള്ളിൽ
നന്ദി പറഞ്ഞു.

Related News