ഇടുക്കി അസോസിയേഷൻ കുവൈറ്റ് – ഓണാഘോഷങ്ങൾക്ക് ആഘോഷപൂർവമായ തുടക്കം!

  • 06/07/2025



ഇടുക്കി അസോസിയേഷൻ കുവൈറ്റ് 2025ലെ ഓണാഘോഷ പരിപാടികൾക്ക് “ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം” എന്ന പേരിൽ ഔദ്യോഗികമായി തുടക്കമായി. സെപ്റ്റംബർ 5ആം തീയതി തിരുവോണ ദിനത്തിൽ സാൽമിയയിലെ സുമൃദയ പാലസ് ഹാളിൽ വച്ച് ഓണാഘോഷം സംഘടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഓണാഘോഷങ്ങളുടെ ഔപചാരിക തുടക്കമായി, Joy Alukkas ജ്വല്ലറി കുവൈറ്റ് കൺട്രി ഹെഡ് ശ്രീ ഷിബിൻ ദാസ് ഫ്ലയർ പ്രകാശനം നിർവഹിച്ചു, ഓണം കൺവീനർ ഷിജു ബാബുവിന് കൈമാറി.

Joy Alukkas Jewellery കുവൈറ്റും BEC എക്സ്ചേഞ്ച് കുവൈറ്റും ആണ് ഈ വർഷത്തെ ഓണാഘോഷങ്ങളുടെ പ്രധാന സ്പോൺസർമാർ.

ഫ്ലയർ പ്രകാശനച്ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് Binu ആഗ്നേൽ, ജനറൽ സെക്രട്ടറി ജോമോൻ പി ജേക്കബ്, ട്രഷറർ ബിജു ജോസ്, വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ മാത്യു, അഡ്വൈസറി ബോർഡ് ചെയർമാൻ അബിൻ തോമസ്, വൈസ് പ്രസിഡന്റ് അനീഷ് പ്രഭാകരൻ, ജോയിന്റ് സെക്രട്ടറി ജോൺലി തുണ്ടിയിൽ,സീനിയർ അംഗങ്ങളായ ബാബു പറയാനിയിൽ, ജിജി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അബ്ബാസിയയിലെ Nice Restaurant ഹാളിൽ നടന്ന യോഗത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളും കോർ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ അമ്പതോളം പേർ പങ്കെടുത്തു.

Related News