കുവൈറ്റ് വയനാട് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം നടത്തി

  • 12/07/2025

 


കുവൈറ്റ് : കുവൈറ്റിലെ വയനാട്ടുകാരുടെ കൂട്ടായ്മയാകുന്ന കുവൈറ്റ് വയനാട് അസോസിയേഷൻ അർദ്ധവാർഷിക പൊതുയോഗം അബ്ബാസിയയിൽവച്ചു നടത്തുകയുണ്ടായി. പ്രസിഡണ്ട് ജിനേഷ് ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഗിരീഷ് ആണ്ടൂർവളപ്പിൽ റിപ്പോർട്ടും ട്രഷറർ ആവേത്താൻ ഷൈൻബാബു കണക്കുകളും വെൽഫെയർ & ചാരിറ്റി കൺവീനർ ഷിബു സി മാത്യു ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു . ആർട്ടിസ്റ് കേശവൻ സ്മാരക പുരസ്‌കാരം ലഭിച്ച കുവൈറ്റ് വയനാട് അസോസിയേഷൻ രക്ഷാധികാരി ബാബുജി ബത്തേരിയെ ഷറഫുതിൻവള്ളി പൊന്നാട അണിയിച്ചു അസോസിയേഷൻ അനുമോദിച്ചു. പൊതുയോഗ വേദിയിൽ നോർക്കാ അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും അവസരം ഒരുക്കിയിരുന്നു കുവൈറ്റിലെ സാമൂഹിക പ്രവർത്തകൻ റഫീഖ് ബാബു പൊൻമുണ്ടം നോർക്കയെകുറിച്ചും പ്രവാസി ക്ഷേമനിധിയെക്കുറിച്ചും ക്ലാസുകൾ എടുത്തു. ബാബുജി ബത്തേരി, വനിതാ വേദി ജോയിന്റ് കൺവീനർ ജെസ്സി വർഗീസ് ആശംസാ സന്ദേശം അറിയിച്ചു . അസോസിയേഷനിലെ അംഗങ്ങളുടെ 10, +12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നൽകി യോഗം ആദരിച്ചു. അസോസിയേഷൻ ചെയ്തുവരുന്ന സ്വപ്നഗേഹം ഭവന പദ്ധതി എന്ന നാട്ടിൽ അർഹരായവർക്ക്‌ ഭവനം പണിതുനൽകുക എന്ന പദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനത്തെ കുറിച്ച് വൈസ് പ്രസിഡണ്ട് അജേഷ് സെബാസ്‌റ്റിയാൻ സംസാരിച്ചു . അർദ്ധവാർഷിക പൊതുയോഗത്തിനു എക്സിക്യൂട്ടീവ് അംഗങ്ങളായ എബി ജോയ്, മൻസൂർ, ഷിനോജ്, രാജേഷ്, സനീഷ്, സുകുമാരൻ , മഞ്ജുഷ, അനിൽ, സിബി എള്ളിൽ, സിന്ധു മധു, അസൈനാർ എന്നിവർ ക്രമീകരണങ്ങൾ നിർവഹിച്ചു .

Related News