ബ്ലഡ് ഡോണേഴ്സ് കേരള സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ സ്മരണക്ക് അനുശോചന യോഗം സംഘടിപ്പിച്ചു

  • 21/07/2025


ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും സംസ്ഥാന പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ വേർപാടിൽ അനുശോചനം അറിയിച്ചുകൊണ്ട് ഇന്ന് ഹെവൻ ഓഡിറ്റോറിയത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള - കുവൈറ്റ് ചാപ്റ്റർ യോഗം ചേർന്നു. സാമൂഹ്യ സേവനത്തിനും മനുഷ്യസ്നേഹത്തിനും ഒരുദാഹരണമായിരുന്ന അദ്ദേഹത്തിന്റെ ജീവിതം ഓർത്തെടുത്ത് കുവൈറ്റിലെ സാമൂഹിക പ്രമുഖരും BDK സന്നദ്ധ പ്രവർത്തകരും ഒരുമിച്ചെത്തി അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.

ഡോ. അനില (ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം), റഫീക് ബാബു (പ്രവാസി വെൽഫെയർ), മാർട്ടിൻ (KUDA), ഷഹിദ് ലബ്ബ (KJPS ), കലേഷ് (OICC ) എന്നിവർ മറ്റ് സാമൂഹിക സംഘടനകളിൽ നിന്നുള്ള പ്രതിനിധികളോടൊപ്പം യോഗത്തിൽ പങ്കെടുത്തു അനുശോചനം അറിയിച്ചു. ബി.ഡി.കെ പ്രവർത്തകരായ മനോജ് മാവേലിക്കര, നളിനാക്ഷൻ, പ്രവീൺ, മുരളി, ലിനി, വിനീത് എന്നിവരും അനുശോചനം രേഖപ്പെടുത്തി.

 ചങ്ങനാശ്ശേരിയിലെ ഒരു സാധാരണ കെഎസ്ആർടിസി ബസ് കണ്ടക്ടർ ആയിരുന്ന 
വിനോദ് ഭാസ്കറുടെ ജീവിതവും, ബ്ലഡ് ഡോണേഴ്സ് കേരളയുടെ രൂപീകരണനാൾവഴികളും, അതിലൂടെ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തികൾ കടന്ന് വിവിധ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച രക്തദാന പ്രവർത്തനങ്ങളും, അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങളുടെയും ദീർഘകാല ചികിത്സയുടെയും പശ്ചാത്തലവും യോഗത്തിനു സ്വാഗതമർപ്പിച്ചു സംസാരിച്ച നളിനാക്ഷൻ പങ്കുവെച്ചു.

നിമീഷ് കാവാലം അധ്യക്ഷത വഹിച്ച യോഗത്തിന് ജയൻ സദാശിവൻ നന്ദി രേഖപ്പെടുത്തി

രക്തസ്നേഹത്തിൻ്റെ മുഖമുദ്രയായ വിനോദ് ഭാസ്കറിന്റെ ഓർമ്മയിൽ കൂടുതൽ രക്തദാന പ്രവർത്തങ്ങളുമായി മുന്നോട്ടുപോകുമെന്ന് BDK Kuwait ഭാരവാഹികൾ അറിയിച്ചു.

Related News