തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് - തൃശ്ശൂർ തിരുവോണം-2025 പോസ്റ്റർ പ്രകാശനം നടത്തി

  • 02/08/2025



തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് - തൃശ്ശൂർ തിരുവോണം 2025 പോസ്റ്റർ പ്രകാശനം ഓഗസ്റ്റ് 1 വെള്ളിയാഴ്ച ട്രാസ്ക്‌ ഓഫീസിൽ വെച്ച് ആക്റ്റിങ് പ്രസിഡന്റ് ശ്രീ നൊബിൻ തെറ്റയിൽ പ്രോഗ്രാം കൺവീനർ ശ്രീ റാഫി എരിഞ്ഞേരിക്ക്‌ നൽകിക്കൊണ്ട് നിർവ്വഹിച്ചു. തുടർന്ന് വേദിയിൽ ഓണം സദ്യ കൂപ്പൺ പ്രകാശനവും നടന്നു...  

ഈ വർഷത്തെ ഓണസദ്യ (5th September 2025) ഒരുക്കുന്നത് മുൻവർഷത്തെ പോലെ തന്നെ തൃശ്ശൂരിലെ പാചകവിദഗ്ധൻ ശ്രീ. രാജേഷ് എടതിരിഞ്ഞി ആണ്.

മൗന പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ സോഷ്യൽ വെൽഫയർ ജോയിന്റ് കൺവീനർ ശ്രീ ജോയൽ അക്കര അനുശോചനം രേഖപ്പെടുത്തി. 
ജനറൽ സെക്രട്ടറി- ഷൈനി ഫ്രാങ്ക് സ്വാഗതവും ആക്ടിംഗ് പ്രസിഡണ്ട്- നോബിൻ തെറ്റയിൽ അദ്ധ്യക്ഷ പ്രസംഗവും, തൃശൂർ തിരുവോണം - 2025 നെ കുറിച്ച് ട്രഷറർ ശ്രീ സെബാസ്റ്റ്യൻ വാതുകാടനും സംസാരിച്ചു. തൃശ്ശൂർ തിരുവോണം 2025 പ്രോഗ്രാം കൺവീനർ റാഫി എരിഞ്ഞേരി, വനിതാവേദി കൺവീനർ പ്രതിഭ ഷിബു, പ്രോഗ്രാം ജോയിന്റ് കൺവീനേഴ്‌സ് രാജൻ ചാക്കോ, ജഗതാംബരൻ, സുധീർ കല്ലായിൽ എന്നിവർ ആശംസകളും, ജോയിന്റ് ട്രഷറർ-സാബു കൊമ്പൻ നന്ദിയും പറഞ്ഞു.

Related News