കോഴിക്കോട് സ്വദേശി കുവൈത്തിൽ നിര്യാതനായി.

  • 03/08/2025



കുവൈറ്റ് സിറ്റി : കോഴിക്കോട് കൊടുവള്ളി സ്വദേശി അഹമ്മദ് കുട്ടി (65) കുവൈത്തിൽ നിര്യാതനായി. രണ്ടാഴ്ചയായി കുവൈത്ത് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കുവൈത്ത് ഇക്വേറ്റ് കമ്പനിയിൽ ജീവനക്കാരനായിരുന്ന അഹമ്മദ് കുട്ടി ജോലി അവസാനിപ്പിച്ച് അടുത്തിടെ നാട്ടിൽ പോയിരുന്നു, കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്കായി രണ്ടാഴ്ച മുൻപാണ് കുവൈത്തിൽ വീണ്ടും എത്തിയത്. ഭാര്യ ഷാഹിദ കെ.ടി, ഷറിൽ, മുഹമ്മദ്‌ ഷിഖിൽ, ഹനി മുഹറ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്ക് നേതൃത്വം നൽകി വരുന്നു.

Related News