കെ കെ ഐ സി ഫൈഹ യൂണിറ്റ് ആദർശ മുഖാമുഖം സംഘടിപ്പിച്ചു

  • 03/08/2025



കുവൈത്ത് കേരള ഇസ്ലാഹി സെന്റർ 
തൗഹീദ് രിസാലത്ത് ആഖിറത്ത് എന്ന പ്രമേയത്തിൽ സമ്മർ ക്യാമ്പയിനിന്റെ ഭാഗമായി ഫൈഹ യൂണിറ്റ് ആദർശ മുഖാമുഖം സംഘടിപ്പിച്ചു. 

ഫൈഹ യൂണിറ്റ് പ്രസിഡന്റ് നൗഫൽ ഒട്ടുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ കെ ഐ സി ആക്റ്റിങ് പ്രസിഡന്റ് കെ സി അബ്ദുൽ ലത്തീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. 

കെ കെ ഐ സി കേന്ദ്ര ഖുർആൻ ഹദീസ് ലേണിങ് സെക്രട്ടറി എ.പി ഷബീർ സലഫി മുഖാമുഖം നിയന്ത്രിച്ചു.

തവസ്സുൽ ഇസ്തിഗാസ, കബറാരാധന , അല്ലാഹുവിൻ്റെ ഔലിയാക്കൾ, ശിർക്കിൻ്റെ അപകടങ്ങൾ എന്നീ വിഷയങ്ങളിൽ സദസ്സിൽ നിന്നും ഉയർന്ന ചോദ്യങ്ങൾക്ക് , സെൻററിന്റെ പ്രബോധകരും, കുവൈത്തിലെ വിവിധ പള്ളികളിലെ ഖതീബുമാരുമായിട്ടുള്ള അബ്ദുറഹ്മാൻ തങ്ങൾ , സമീർ അലി ഏകരൂൽ, മുസ്തഫ സഖാഫി അൽ കാമിലി,
ഹാഫിള് അസ്വീല്‍ സലഫി എന്നിവർ മറുപടി പറഞ്ഞു .

യൂണിറ്റ് സെക്രട്ടറി നസീബ് നരിക്കുനി സ്വാഗതവും 
ദഅവ സെക്രട്ടറി അസ്ഹർ ഇരാട്ട്പേട്ട നന്ദിയും പറഞ്ഞു.

Related News