വ്യാപക റെയ്ഡ്; 10,000-ത്തിലധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു, 13 കടകൾ അടപ്പിച്ചു

  • 05/08/2025


കുവൈത്ത് സിറ്റി: രാജ്യത്തുടനീളം നടന്ന വ്യാപക റെയ്ഡിൽ, വാണിജ്യ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച 10,000-ത്തിലധികം വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കുകയും 13 കടകൾ അടപ്പിക്കുകയും ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ വ്യാജ സാധനങ്ങൾ വിൽക്കുന്നതും വിതരണം ചെയ്യുന്നതും ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ എമർജൻസി ടീമുകൾ പരിശോധന നടത്തിയത്.

വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി ഇത്തരം ഫീൽഡ് ക്യാമ്പയിനുകൾ തുടരുമെന്ന് മന്ത്രാലയം ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി. കമ്പോളത്തിന്റെ സുതാര്യത ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും, വ്യാജ ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Related News