മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു

  • 05/08/2025



കുവൈത്ത് സിറ്റി: മിന അബ്ദുള്ളയിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസി തൊഴിലാളികൾ മരിച്ചു. ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, ടാങ്ക് വൃത്തിയാക്കാൻ തൊഴിലാളികൾ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിനിടെ ഉയർന്ന താപനില കാരണം രാസപ്രവർത്തനം നടന്ന് പൊട്ടിത്തെറിയുണ്ടായതാണ് അപകടകാരണം.

അപകടവിവരം അറിഞ്ഞയുടൻ എമർജൻസി പോലീസ്, ആംബുലൻസ് സംഘങ്ങൾ സ്ഥലത്തെത്തി. ഫോറൻസിക് ഇൻവെസ്റ്റിഗേഷൻ ടീമും സ്ഥലത്തെത്തി പരിശോധന നടത്തുകയും സംഭവത്തിന്റെ വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നതിനുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

Related News