കുവൈത്ത് ദീനാർ വീണ്ടും റെക്കോർഡ് നിരക്കിൽ; കോളടിച്ച് പ്രവാസികൾ

  • 05/08/2025


കുവൈത്ത് സിറ്റി: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും കനത്ത ഇടിവ് വന്നതിനെ തുടർന്നും, കുവൈത്ത് ദീനാർ പരമാവധി വിനിമയ നിരക്കിൽ എത്തി. ഇന്ന് കുവൈത്തിലെ മിക്ക എക്സ്ചേഞ്ച് കമ്പനികൾ ഒരു കുവൈത്ത് ദീനാറിന് എതിരെ 285 ഇന്ത്യൻ രൂപ നിരക്കിലാണ് പണമിടപാട് നടത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയർന്ന വിനിമയ നിരക്കുകളിലൊന്നാണ് ഇതെന്നും, മുൻ ദിവസങ്ങളിലും ദീനാർ രൂപയ്‌ക്കെതിരെ ശക്തമായ നില നിലനിർത്തിയതായും വിദഗ്ധർ നിരീക്ഷിക്കുന്നു.

രൂപയുടെ ഈ ഇടിവിന് പ്രധാനമായും യുഎസ് ഡോളറിന്റെ കുതിപ്പാണ് കാരണമായി കണക്കാക്കുന്നത്.എണ്ണ കയറ്റുമതി രാജ്യങ്ങളിൽ ഡോളറിനുള്ള ആവശ്യകത ഉയർന്നതും, ഇന്ത്യ-യുഎസ് വ്യാപാരകൈമാറ്റങ്ങളിൽ നിലനിൽക്കുന്ന അനിശ്ചിതത്വവുമാണ് രൂപയുടെ ഈ കുറവിന് പിന്നിൽ. രൂപയുടെ മൂല്യത്തിൽ വരുന്ന ഇത്തരം ഇടിവുകൾ കുവൈത്തിൽ നിന്നോ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് കൂടുതൽ മൂല്യമുള്ള റിമിറ്റൻസ് ലഭിക്കാൻ സഹായകരമാണ്.

Related News