പോക്കർ സാഹിബ് -കാലം മായ്ക്കാത്ത പോരാളി: കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ

  • 09/08/2025



ഇന്ത്യയിലും കേരളത്തിൽ പ്രത്യേകിച്ചും, മുസ്ലിം സമൂഹത്തിൻറെ ഉന്നതിക്കും അഭിമാന ബോധത്തിനും
വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പോരാളിയായിരുന്നു ബി പോക്കർ സാഹിബ് എന്ന് കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ട്രഷറർ ഹാരിസ് വള്ളിയോത് അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ കമ്മിറ്റി ‘നഹ്ദ 2025’ എന്ന പേരിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽ പോക്കർ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഭരണ ഘടന നിർമ്മാണ സഭയിൽ അദ്ദേഹത്തിൻറെ സാന്നിധ്യം കൊണ്ട് മാത്രമാണ് ഇന്ന് മുസ്ലിം സമൂഹം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും നമുക്ക് ലഭ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടിയുടെ അധ്യക്ഷതയിൽ ഫർവാനിയ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് നാസർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.  
വർത്തമാന ഇന്ത്യൻ രാഷ്ട്രീയവും മുസ്ലിം ലീഗും എന്ന വിഷയം ജില്ലാ വൈസ് പ്രസിഡണ്ട് കോയ കക്കോടി അവതരിപ്പിച്ചു. വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ചു ഹർഷാദ് കായണ്ണ(ബാലുശ്ശേരി), റഷീദ് കല്ലൂർ (പേരാമ്പ്ര), ടി വി ലത്തീഫ്(കൊയിലാണ്ടി), ജമാലുദ്ദീൻ(കൊടുവള്ളി), ഇബ്രാഹിം(എലത്തൂർ), സലീം ഹാജി പാലോത്തിൽ(നാദാപുരം),ഗഫൂർ പെരുമുഖം(ബേപ്പൂർ), സി ടി നിസാർ (തിരുവമ്പാടി), ഷാനവാസ് {വടകര} എന്നിവർ മണ്ഡലങ്ങളുടെ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു.  
ജില്ലാ സെക്രട്ടറി ശരീഖ് നന്തി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ വിശദീകരിച്ചു.  
സംസ്ഥാന ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപൂർ, ഉപാധ്യക്ഷന്മാരായ ഡോ.മുഹമ്മദലി, ഫാറൂഖ് ഹമദാനി, മുതിർന്ന നേതാക്കളായ സിദ്ദിഖ് വലിയകത്ത്, ബഷീർ ബാത്ത എന്നിവർ ആശംസകൾ നേർന്നു.  
കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട അൻവർ എരൊത്, ഷബീർ നന്തി., അഹമദ് കുട്ടി എന്നിവർക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസ്സിന് ഇഖ്‌ബാൽ മാവിലാടം നേതൃത്വം നൽകി. ജില്ലാ ഭാരവാഹികളായ ഗഫൂർ അത്തോളി, അലി അക്ബർ, അബ്ദുള്ള വി പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.  
യഹ്‌യ ഖാൻറെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി ഇസ്മായിൽ സൺഷൈൻ നന്ദിയും പറഞ്ഞു

Related News