ഉന്നത വിജയികളെ ആദരിച്ച് കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ

  • 11/08/2025



കുവൈത്ത്: കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ (കെ.കെ.എം.എ) കണ്ണൂർ ജില്ലാ സ്റ്റുഡന്റ് ക്യാമ്പിന്റെ ഭാഗമായി വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രചോദനാത്മകമായ ചടങ്ങ് കണ്ണൂർ ജമാഅത്ത് ഓഡിറ്റോറിയത്തിൽ നടന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലും മദ്രസ പഠനത്തിലെ പൊതു പരീക്ഷകളിലും ഉന്നത വിജയം നേടിയ കുട്ടികളെയാണ് ആദരിച്ചത്.

സ്റ്റുഡന്റ് ക്യാമ്പിന്റെ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ നിർവ്വഹിച്ചു. വിദ്യാഭ്യാസപരമായി കുട്ടികളെ പ്രചോദിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങുകൾ അഭിനന്ദനാർഹമാണെന്നും കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മുസ്‌ലിഹ് അഭിപ്രായപ്പെട്ടു.

പ്രശസ്ത ഫാമിലി സൈക്കോളജിസ്റ്റ് ഹാരിസ് മഹമൂദ് കുട്ടികൾക്കായി നടത്തിയ പ്രത്യേക ക്ലാസിൽ, വർത്തമാനകാല സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ ഏതു രീതിയിൽ പഠിക്കണമെന്നും കുട്ടികളെ എങ്ങനെ ഈ കാലഘട്ടത്തിൽ സംരക്ഷിച്ച് നിർത്താൻ രക്ഷിതാക്കൾക്ക് സാധിക്കുമെന്നതും വിശദമാക്കി. ആധുനിക വിദ്യാഭ്യാസ രീതികളും മാനസിക ആരോഗ്യവും സംബന്ധിച്ച അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വളരെ ഉപകാരപ്രദമായിരുന്നു.

കെ.കെ.എം.എയുടെ മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ കുവൈറ്റ് കേരള മുസ്ലിം അസോസിയേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി വിശദീകരിച്ചു. 
കെ.കെ.എം.എ രക്ഷാധികാരി അക്ബർ സിദ്ദീഖും വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിലും പ്രകടനത്തിന് ആശംസകൾ നേർന്ന് സംസാരിച്ചു

കണ്ണൂർ ജില്ലാ പ്രസിഡന്റ് ഇസ്ഹാഖിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹസ്സൻ കുഞ്ഞ് സ്വാഗതവും ഖാലിദ് മംഗള നന്ദിയൂം പറഞ്ഞു.

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ഹാരിസ് മഹമൂദ്, അബ്ദുൽ ഫത്താഹ് തയ്യിൽ, അക്ബർ സിദ്ദീഖ്, ഇബ്രാഹിം കുന്നിൽ, റഫീഖ് പി, സുബൈർ ഹാജി, സത്താർ, മുഹമ്മദ് റിയാസ്, എ.വി. മുസ്തഫ, സലീം അറക്കൽ, ഖാലിദ് മംഗള, ഹംസ, കെ.പി. അഷ്റഫ്, ഷുക്കൂർ കെ.പി, ഇസഹാക്ക് ടി.എം എന്നിവർ വിതരണം ചെയ്തു.

Related News