കേരള ആർട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ കലാജാഥ പര്യടനം സമാപിച്ചു

  • 12/08/2025



കുവൈറ്റ് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ് മാതൃഭാഷ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വേനൽ തുമ്പികൾ – കലാജാഥ 2025യുടെ നാലു മേഖലകളിലൂടെയുള്ള പര്യടനം സമാപിച്ചു. എഴുപതിലധികം കലാകാരന്മാർ പങ്കെടുത്ത ഒന്നരമണിക്കൂർ നീണ്ട കലാവിരുന്ന്, നിയമസഭ പ്രവർത്തനങ്ങളിൽ നിന്ന് നവോത്ഥാനകാലത്തിന്റെ പാഠങ്ങൾ വരെയുളള അറിവുകൾ കുട്ടികൾക്കും മുതിർന്നവർക്കും പകർന്നു. കലാജാഥയുടെ വിവിധ മേഖലകളിൽ നടന്ന ഉദ്ഘാടനം — അബുഹലീഫിൽ കല കുവൈറ്റ് ട്രഷറർ പി.ബി. സുരേഷ്, അബ്ബാസിയയിൽ കല കുവൈറ്റ് ആക്ടിങ് സെക്രട്ടറി ജെ. സജി, സാൽമിയയിൽ ലോക കേരളസഭാംഗം ആർ. നാഗനാഥൻ, ഫഹാഹീലിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് — നിർവഹിച്ചു. കലാജാഥയുടെ രചനയും സംവിധാനവും തോമസ് സെൽവൻ നിർവഹിച്ചപ്പോൾ, കോ-ഓർഡിനേറ്റർ സജീവ് മാന്താനം ഉൾപ്പെടെ കല കുവൈറ്റ് സജീവ പ്രവർത്തകരും നേതൃത്വം നൽകി

Related News