സ്വാതന്ത്ര്യദിനാഘോഷവും കാവ്യാലാപന മത്സരവും നടത്തി

  • 16/08/2025



 മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ എസ്. എം. സി. എ കുവൈറ്റ് മേഖലാ സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 79 -)o സ്വാതന്ത്ര്യദിനാഘോഷവും സുഗതാഞ്ജലി കാവ്യാലാപന മേഖല തല മത്സരവും സ്വാതന്ത്ര്യ ദിനത്തിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.

 ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ എസ്. എം. സി. എ വൈസ് പ്രസിഡന്റ് ശ്രീ ജോനാ ജോർജ് മഞ്ഞളി അധ്യക്ഷത വഹിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എല്ലാവരും ഏറ്റുചൊല്ലി ഭരണഘടനയോടുള്ള വിധേയത്വവും മാതൃരാജ്യത്തോടുള്ള ആദരവും പ്രകടിപ്പിച്ചു.

 മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സെക്രട്ടറി ശ്രീ ജെ. സജി മുഖ്യപ്രഭാഷണം നടത്തുകയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളും സുഗതാഞ്ജലി കാവ്യാലാപന മേഖലാ തല മത്സരവും നിലവിളക്കിൽ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എ ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ് എടപ്പാട്ട് സ്വാഗതവും സെൻട്രൽ ട്രഷറർ ശ്രീ സോണി മാത്യു താഴാംമഠത്തിൽ നന്ദിയും പറഞ്ഞ ചടങ്ങിൽ എസ് എം സി എ വിമൻസ് വിങ് സെക്രട്ടറി ശ്രീമതി ലൈസ ജോർജ് തെക്കേൽ സ്വാതന്ത്ര്യ ദിന ആശംസകൾ കൈമാറുകയും 'അമ്മയും മക്കളും' എന്ന വിഷയത്തെ അധീകരിച്ച് വിമൻസ് വിംഗ് സംഘടിപ്പിക്കുന്ന റീൽസ് മത്സരത്തിന്റെ ഫ്ലെയർ ആക്ടിംഗ് പ്രസിഡണ്ടിൽ നിന്ന് സ്വീകരിച്ച് പ്രകാശനം ചെയ്യുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധികളായ കാൽവിൻ ബിനു, മിലിയ രാജേഷ് എന്നിവർ സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് സദസ്സിനെ അഭിസംബോധന ചെയ്തു. ഫാഹേൽ, സാൽമിയ, സിറ്റി - ഫർവാനിയ പഠന കേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാന - ഉപകരണ സംഗീത അവതരണങ്ങൾ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

 തുടർന്ന് മലയാളം മിഷൻ ആഗോള തലത്തിൽ ഒ. എൻ. വി കവിതകളെ അടിസ്ഥാനമാക്കി ഈ വർഷം സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മേഖലാതല മത്സരങ്ങൾ നടത്തപ്പെട്ടു.

 സബ്ജൂനിയർ വിഭാഗത്തിൽ മിഷേൽ , അയോണ, ജെനീഷാ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളും ജൂനിയർ വിഭാഗത്തിൽ എർലിൻ, അതാലിയ, അഥീന എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി ചാപ്റ്റർ തല മത്സരങ്ങൾക്ക് അർഹത നേടി.

 പരിപാടികൾക്ക് കുവൈറ്റ് ചാപ്റ്റർ അംഗം ഷാജിമോൻ ഈരേത്ര, പഠന കേന്ദ്രം ഹെഡ്മാസ്റ്റർമാരായ സ്റ്റാൻലി ചിറ്റാട്ടുകര, തോമസ് കറുകക്കളം, രാജേഷ് കൂത്രപ്പള്ളി ഏരിയ ജനറൽ കൺവീനർമാരായ ശ്രീ ബൈജു ശ്രീ ജോസഫ്, ശ്രീ പ്രിൻസ് ജോസഫ്, ശ്രീ ബിജു ജോസഫ് , ഏരിയ സെക്രട്ടറി മാരായ ശ്രീ അരുൺ മാത്യു ശ്രീ സിജു ഫ്രാൻസിസ്, ട്രഷറർ ശ്രീ ടോമി ചൂനാട്ട് എന്നിവർ നേതൃത്വം കൊടുത്തു. 

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ശ്രീ ജോർജ് മാനുവൽ, ശ്രീ മനോജ് ദേവസ്യ, ശ്രീ ഷിജോ വര്ഗീസ് ശ്രീ ജുബിൻ മാത്യു ശ്രീ പ്രിൻസ് ജോസഫ്, ശ്രീമതി റിൻസി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു 

 ശ്രീ ജോജി ജോസഫ്, ശ്രീ ബിജു പി ആന്റോ, ശ്രീ റിനീഷ് വർഗീസ്, ശ്രീ സജി ജോൺ, റെജിമോൾ അലക്സ്, എന്നിവർ രെജിസ്ട്രേഷനും മറ്റു സാങ്കേതിക സഹായങ്ങളും നൽകി.

Related News