വി ആർ കാസർഗോഡ് സ്വാതന്ത്ര്യ ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

  • 16/08/2025



കുവൈത്തിലെ വി ആർ കാസർഗോഡ് വാട്സ്ആപ്പ് ഗ്രൂപ് തൃക്കരിപ്പൂർ വിലാൻ്റ് വാട്ടർ പാർക്കിൻ്റെ സഹകരണത്തോടെ ലോകത്തിൻ്റെ വിവിത ഭാഗങ്ങളിലുള്ള കാസർഗോഡ് ജില്ലക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഓൺ ലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു.
ആഗസ്റ്റ് 12, 13, 14 തീയ്യതികളിലായി നടത്തിയ ക്വിസ് മത്സരത്തിൽ അറുന്നോറോളം പേർ പങ്കെടുത്തു.
ആദ്യ ദിവസത്തെ മത്സരത്തിൽ കാഞ്ഞങ്ങാട് സ്വദേശിനി ഫാത്തിമ ജസ്മിന തുടർന്നുള്ള ദിവസങ്ങളിൽ തൃക്കരിപ്പൂർ സ്വദേശിനി ഷഹാന അരുൺ, ഒളവറ സ്വദേശി എം ഷംസുദ്ദീൻ എന്നിവരും വിജയികളായി.

വിജയികൾക്കുള്ള സമ്മാനമായി തൃക്കരിപ്പൂർ വിലാൻ്റ് പാർക്കിലേക്ക് ഉള്ള കോംബോ കൂപ്പൺ സമ്മാനമായി നൽകും.
സലാംകളനാട്,കബീർ മഞ്ഞംപാറ, അഷറഫ് കുച്ചാനം, നളിനാക്ഷൻ ഒളവറ, സുബൈർകാടംകോട്, മുരളി വാഴക്കോടൻ തുടങ്ങിയവർ മത്സരം നിയന്ത്രിച്ചു

Related News