കുവൈത്ത് എലത്തൂർ അസോസിയേഷൻ നബീൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു

  • 22/08/2025


കുവൈറ്റ് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷന്റെ മെമ്പറായിരിക്കെ മരണപ്പെട്ട നബീൽ അബ്ദുൽ റഹ്മാൻ്റെ അനുസ്മരണ യോഗം 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച്ച ഒരു മണിക്ക് ഫർവാനിയ തക്കാര ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. 

മുഹമ്മദ് ഇഖ്ബാലിൻ്റെ ഖിറാഅത്തോടെ കൂടി ആരംഭിച്ച അനുസ്മരണ യോഗം ജോയിൻ്റ് സെക്രട്ടറി ഇബ്രാഹിം ടി.ടി സ്വാഗതം പറഞ്ഞു. ചെയർമാൻ യാക്കൂബ് എലത്തൂർ അദ്ധ്യക്ഷ പ്രസംഗവും നടത്തി.

മുഖ്യരക്ഷാധികാരി നാസർ എം കെ, വൈസ് പ്രസിഡൻ്റ് മുഹമ്മദ് അസ്ലം കെ, കെ കെ എം എ മാഗ്നറ്റ് ലീഡർ ഫിറോസ്, പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകിയ അഷ്റഫ് ദാരിമി, നബീലിൻ്റെ കുടുംബാംഗമായ ഷംസീർ എന്നിവരും വേദിയിൽ സഹിതരായിരുന്നു.

കൂടാതെ നബീലിന്റെ മയ്യത്ത് നാട്ടിലെത്തിക്കുന്നതിന് വേണ്ടി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ കെ കെ എം എ മാഗ്നെറ്റ് ടീമിനെയും ചടങ്ങിൽ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തു.

കെ കെ എം എ മാഗ്നെറ്റ് ടീമിനുള്ള മൊമെന്റോ കുവൈറ്റ് എലത്തൂർ അസോസിയേഷൻ ഉപദേശക സമിതി അംഗം ഫൈസൽ എൻ മുഖ്യരക്ഷാധികാരി നാസർ എം കെ എന്നിവർ ചേർന്നു നൽകി.

കൂടാതെ എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ആഷിഖ് എൻ, ആർ, യാക്കൂബ് പി, സബീബ്, റിഹാബ് എൻ, ഹാഫിസ് എം, ഷിഹാബ് വി കെ, ഷിഹാബ് ടി എം.മുഹമ്മദ് ഷെരീദ്, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

കൂടാതെ കുവൈത്ത് എലത്തൂർ അസോസിയേഷന്റെ മെമ്പർമാരും ചടങ്ങിൽ പങ്കെടുത്തു. കുവൈത്തിലെ പണ്ഡിതനായ അഷ്റഫ് ദാരിമിയുടെ പ്രാർത്ഥന സദസ്സോടെ കൂടി ചടങ്ങ് സമാപിച്ചു.

അബ്ദുൽ അസീസ് എം ആയിരുന്നു അനുസ്മരണ യോഗ അവതാരകൻ. ജോയിൻ്റ് ട്രഷറർ സബീബ് മൊയ്തീൻ നന്ദി പ്രകടനവും നടത്തി.

Related News