കെ. കെ. എം. എ. ഇഷ്‌ഖേ റസൂൽ ഓഗസ്റ്റ് 29 ന്

  • 22/08/2025


കുവൈത്ത് : കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ മത കാര്യ വിഭാഗം സംഘടിപ്പിക്കുന്ന ഇഷ്‌ഖേ റസൂൽ - 2025 സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഓഗസ്റ്റ് 29ന് വൈകുന്നേരം 5.30 ന് സംഘടിപ്പിക്കുന്നു.

പ്രമുഖ വാഗ്മി അമീൻ മൗലവി ചേകന്നൂർ "ഇഷ്‌ഖേ റസൂൽ":എന്ന വിഷയത്തെ അധികരിച്ചു പ്രഭാഷണം നടത്തും.

പരിപാടിയുടെ ഫ്ലയർ പ്രകാശനം കെ. കെ. എം
എ. കേന്ദ്ര ചെയർമാൻ എ. പി. അബ്ദുൽ സലാം മത കാര്യ വിഭാഗം വൈസ് പ്രസിഡന്റ്‌ അബ്ദുൽ കലാം മൗലവിക്ക് നൽകി കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. ബഷീർ, ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ, മത കാര്യം വിഭാഗം വർക്കിംഗ്‌ പ്രസിഡന്റ്‌ സം സം. റഷീദ്, ട്രഷറർ മുനീർ കുനിയ, പി. പി. പി. സലീം, കെ. ടി.. റഫീഖ്, അബ്ദുൽ ലത്തീഫ് ഷാദിയ മറ്റു കെ എം.കെ. എം.സോൺ ബ്രാഞ്ച്, യൂണിറ്റ് നേതാക്കൾ പങ്കെടുത്തു 

Related News