ടെക്സാസ് കുവൈത്ത് അബ്ബാസിയ യൂണിറ്റ് ന് പുതിയ ഭാരവാഹികൾ.

  • 25/08/2025



തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് അബ്ബാസിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
അബ്ബാസിയ ൽ വച്ച് പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം ൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിറ്റ് കൺവീനർ ആയി ചന്ദ്രമോഹൻ, ജോയിൻ്റ് കൺവീനർമാരായി സനൽകുമാർ, അരുൺ ദേവ് എന്നിവരേയും തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി ജോർജ്ജ്, ട്രഷറർ കനകരാജ്, മുൻ കൺവീനർ നിധിൻ ശങ്കർ, അഡ്വൈസറി ബോർഡ് അംഗം ജയകുമാർ തുടങ്ങിയവർ ആശംസ അറിയിച്ച് സംസാരിച്ചു.

Related News