മുനീർ കോടി സാഹിബ്‌ പ്രസ്ഥാനവീഥിയിലെ കർമ്മയോഗി : കെ കെ. എം എ

  • 26/08/2025



കുവൈത്ത്:
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ്റെ ശാഖാ തലത്തിൽ നിന്നാരംഭിച്ച് കേന്ദ്ര കമ്മിറ്റിയുടെ ട്രഷറർ സ്ഥാനവും അലങ്കരിച്ച നേതാവ്, ജീവിതം സമർപ്പണത്തിൻ്റെയും, കർമ്മ നിഷ്ഠയുടെയും അനുപമമായ ഉദാഹരണമായിരുന്നുവെന്ന് കെ. കെ. എം. എ കേന്ദ്ര കമ്മിറ്റി അബ്ബാസിയ ഹെവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന സമ്മേളനത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ഏതൊരു കർത്തവ്യവും പൂർണ വിശ്വസ്തതയോടെ നിർവഹിച്ചു, സാമ്പത്തിക വിഷയങ്ങളിൽ അതുല്യമായ സൂക്ഷ്മത പുലർത്തിയിരുന്നു. അമാനത്തിന്റെ യഥാർത്ഥ സംരക്ഷകനായിരുന്നു കോടി സാഹിബ്‌.
ഗൃഹസ്ഥ ജീവിതത്തെയും പ്രസ്ഥാന പ്രവർത്തനങ്ങ
ളെയും സമന്വയിപ്പിച്ച മഹാനായ കർമയോഗിയാ
യിരുന്നു വെന്ന് യോഗം അനുസരിച്ചു.

കെ. കെ. എം. എ. കേന്ദ്ര പ്രസിഡന്റ്‌ കെ. ബഷീർ അധ്യക്ഷം വഹിച്ചു, കേന്ദ്ര വർക്കിംഗ്‌ പ്രസിഡന്റ്‌ ഒ..പി. ശറഫുദ്ധീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു പ്രമുഖ പണ്ഡിതൻ ഖാലിദ് മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. കെ. കെ. എം. എ കേന്ദ്ര, സോൺ, ബ്രാഞ്ച് പ്രധാനപ്രവർത്തകർ പങ്കെടുത്ത പരിപാടിയിൽ കേന്ദ്ര ജനറൽ സെക്രട്ടറി ബി. എം. ഇക്ബാൽ സ്വാഗതവും കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ. സി. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.


Related News