ഒ ഐ സി സി കുവൈറ്റ് "വേണു പൂർണിമ 2025" ഒരുക്കങ്ങൾ പൂർത്തിയായി

  • 27/08/2025

 



കുവൈറ്റ്: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന "വേണു പൂർണിമ 2025" ഓഗസ്റ്റ് 28 വ്യാഴാഴ്ച ഷുവൈഖ് കൺവെൻഷൻ സെന്റര് റോയൽ സ്യുട്ട് ഹോട്ടലിൽ ആണ് അരങ്ങേറുക. ഓ ഐ സി സി കുവൈറ്റ് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങരയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ മികച്ച പൊതുപ്രവർത്തകനുള്ള പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ക്ക് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ സമ്മാനിക്കും. ചലച്ചിത്ര താരം നവ്യ നായർ വിശിഷ്ട അഥിതിയായിപങ്കെടുക്കും, കൂടാതെ മുൻ മന്ത്രി എ.പി. അനിൽ കുമാർ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽ മുത്തലിബ് , മറിയ ഉമ്മൻ‌ചാണ്ടി എന്നിവരും നാട്ടിൽ നിന്നും കുവൈറ്റിൽ നിന്നും നിരവധി കലാകാരൻമാർ പങ്കെടുക്കുന്ന കലാ സന്ധ്യയും ആയിരിക്കും ആയിരത്തിലധികം പേർ പങ്കെടുക്കുന്ന പരിപാടിയുടെ മറ്റു ആകർഷണങ്ങൾ. 
നാട്ടിൽ നിന്നുള്ള കലാകാരൻന്മാർ ഉൾപ്പെടയുള്ള അതിഥികൾ എത്തി തുടങ്ങി . പരിപാടിയുടെ അവതരണത്തിനായി ആധുനിക സജീകരണങ്ങളോടെയുള്ള ആകർഷകമായ വേദിയാണ് ഒരുങ്ങുന്നത് . കുവൈറ്റിലെ നാനാ തുറകളിൽ ഉള്ള മലയാളികളുടെ ഒരു പരിച്ഛേദം ആയിരിക്കും സദസിൽ ഉണ്ടാകുക എന്ന് ഓ ഐ സി സി കുവൈറ്റ് നാഷണൽ ജനറൽ സെക്രട്ടറി ബി എസ്‌ പിള്ള പബ്ലിസിറ്റി കൺവീനർ എം എ നിസാം എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു. 300-ൽ അധികം പ്രവർത്തകർ ഉൾകൊള്ളുന്ന വിവിധ സബ്കമ്മറ്റികളാണ് പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

Related News