സ്ത്രീകളുടെ ആരോഗ്യത്തിന് കരുതലിന്റെ കൈത്താങ്ങായി സാരഥി വനിതാവേദി

  • 27/08/2025



 *കുവൈറ്റ്* : " ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്; അത് കാത്തുസൂക്ഷിക്കുവാനുള്ള ആദ്യപടിയാണ് പ്രതിരോധം." സാരഥി കുവൈറ്റ്‌ വനിതാ വേദി ഈ സന്ദേശം മുൻനിർത്തി,സ്തനാർബുദ ബോധവത്കരണവും ശാരീരിക മാറ്റങ്ങളുടെ സ്വയം നിരീക്ഷണവും ഉൾപ്പെടുത്തിയ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഇന്ത്യൻ ഡോക്ടർസ് ഫോറം വൈസ് പ്രസിഡന്റും കുവൈറ്റ്‌ കാൻസർ സെന്ററിലെ പ്രമുഖ ഓന്ക്കോളജിസ്റ്റുമായ *ഡോ. സുശോവന സുജിത് നായർ* ക്യാമ്പിന് നേതൃത്വം നൽകി.

സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന കാൻസർ, സ്തനാർബുദമാണെന്നതിനാൽ , തുടക്കത്തിൽ തന്നെ രോഗം തിരിച്ചറിയുന്നത് നിർണായകമാണ്. തുടക്കത്തിൽ കണ്ടെത്തുന്ന സ്തനാർബുദം പൂർണ്ണമായും ചികിത്സിച്ച് ഭേദപ്പെടുത്താവുന്ന രോഗമാണെന്ന സന്ദേശം ഡോക്ടർ സുശോവന ക്യാമ്പിലൂടെ നൽകി. ശരീരത്തിലെ മാറ്റങ്ങളുടെ നിരീക്ഷണം വളരെ അനിവാര്യമാണെന്ന് ഡോക്ടർ വിശദീകരിച്ചു.
നിരവധി വനിതകൾ പങ്കെടുത്ത ക്യാമ്പിൽ അംഗങ്ങളുടെ സംശയങ്ങൾക് ഡോക്ടർ സുശോവന മറുപടി നൽകി.

അബ്ബാസിയ യൂണെറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടന്ന ക്യാമ്പ് സാരഥി പ്രസിഡന്റ് ജിതേഷ് എം പി ഉദ്ഘാടനം ചെയ്തു. വനിതാ വേദി സെക്രട്ടറി പാർവതി അരുൺപ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർപേഴ്സൺ ബിജി അജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. സാരഥി ജനറൽ സെക്രട്ടറി വിനോദ് ചീപ്പാറയിൽ ആശംസ നേർന്നു. വനിതാ വേദി ട്രഷറർ ട്വിൻറു വിനീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Related News