കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി

  • 28/08/2025



കുവൈത്ത് സിറ്റി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന അസോസിയേഷൻ മുൻ രക്ഷാധികാരിയും അസോസിയേഷൻ രൂപീകരണ സമിതിയിലെ അംഗവുമായ ശ്രീ. ഹമീദ് കേളോത്തിനും പത്നി ശ്രീമതി ആയിഷയ്ക്കും കോഴിക്കോട് ജില്ലാ അസോസിയേഷൻ യാത്രയയപ്പ് നൽകി.

അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. യാത്രായപ്പ് ചടങ്ങിൽ വെച്ച് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ചു കൊണ്ട് ആദരിച്ചു. ആദരവ് പ്രമേയം രക്ഷാധികാരി നജീബ്. ടി കെ അവതരിപ്പിച്ചു. പ്രസ്തുത ചടങ്ങിൽ അൽ മുല്ല എക്സ്ചേഞ്ച് പ്രതിനിധി പരേഷ് പാട്ടിദാർ മുഖ്യാതിഥി ആയിരുന്നു. തുടർന്ന് അസോസിയേഷൻ, രക്ഷാധികാരി സിറാജ് എരഞ്ഞിക്കൽ, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ ടി എസ്, വൈസ് പ്രസിഡന്റ് നജീബ് പി വി, ജോയിൻ സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, മുൻ പ്രസിഡന്റുമാരായ ഷൈജിത്ത് കെ, ശ്രീനീഷ്, ജോയിൻ ട്രഷറർ ആസ് ലം ടി വി, മെമ്പേഴ്സ് ബെനിഫിറ്റ് സെക്രട്ടറി സന്തോഷ് കുമാർ, ഏരിയ പ്രസിഡന്റ്മാരായ താഹ കെ വി ( ഫഹാഹീൽ), ശരീഖ് നന്ദി (ഫർവാനിയ), സജിത്ത് കുമാർ (അബ്ബാസിയ), നിസാർ ( ജഹ്റ), ജിനീഷ് (സാൽമിയ), നിർവാഹക സമിതി അംഗം മുസ്തഫ മൈത്രി, തുടങ്ങിയവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹമീദ് കേളോത്ത് കോഴിക്കോട് ജില്ലാ അസോസിയേഷന് നൽകിയ സേവനം പ്രശംസനീയവും അഭിനന്ദനാർഹവുമാണെന്നും അവരുടെ വിശ്രമ ജീവിതം സന്തോഷകരവും സമാധാന പൂർണവുമാവട്ടെയെന്നും ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. അസോസിയേഷൻ നാട്ടിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ സഹകരണവും പിന്തുണയും ഇനിയും ഉണ്ടാവണമെന്നും പ്രാസംഗികർ അഭ്യർത്ഥിച്ചു. തുടർന്ന് മറുപടി പ്രസംഗത്തിൽ അസോസിയേഷൻ നാട്ടിൽ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും തങ്ങളുടെ ഭാഗത്തു നിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാവുമെന്ന് മറുപടി പ്രസംഗത്തിൽ അദ്ദേഹം ഉറപ്പു നൽകി. ജനറൽ സെക്രട്ടറി ഷാജി കെ വി സ്വാഗതവും അസോസിയേഷൻ ട്രഷറർ ഹനീഫ് സി, നന്ദിയും രേഖപ്പെടുത്തി.

Related News