കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ 'മുഹബ്ബത്തെ റസൂൽ 2025' സെപ്റ്റംബർ 4, 5 തിയ്യതികളിൽ

  • 28/08/2025



കുവൈത്ത് സിറ്റി:കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന'സ്നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം'എന്ന പ്രമേയത്തിൽ നിബിദിന മഹാ സമ്മേളനവും സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനവും സെപ്റ്റംബർ 4,5 തിയ്യതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, യുവ പ്രഭാഷകൻ സുഹൈൽ ഹൈത്തമി പള്ളിക്കര തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും.മജ്‌ലിസുന്നൂർ ആത്മീയ സദസ്സ്,സമസ്ത നൂറാം വാർഷിക പ്രചരണ സമ്മേളനം,സുവനീർ പ്രകാശനം,ബുർദ മജ്ലിസ്,ക്വിസ് മൽസരം,മൗലിദ് സദസ്സ്,മീലാദ് സമ്മേളനം തുടങ്ങി വിവിധ പരിപാടികൾ ഇതോടനുബന്ധിച്ചു നടക്കും.   
അബ്ബാസിയ കെ ഐ സി  ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ സ്വാഗത സംഘം ചെയർമാൻ ശംസുദ്ധീൻ ഫൈസി അധ്യക്ഷത വഹിച്ചു,ജനനൽ കൺവീനർ അബ്ദുൽ ഗഫൂർ ഫൈസി ഉദ്ഘാടനം ചെയ്തു.ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു.
ഇ.എസ് അബ്ദുറഹ്മാൻ ഹാജി,മുഹമ്മദലി പുതുപ്പറമ്പ്,അബ്ദുൽ ഹകീം മുസ്‌ലിയാർ,മുഹമ്മദ് അമീൻ മുസ്‌ലിയാർ,അബ്ദുൽ ഹമീദ് അൻവരി,സിറാജ് എരഞ്ഞിക്കൽ,അബ്ദുൽ നാസർ കോഡൂർ,അബ്ദുൽ മുനീർ പെരുമുഖം,ശിഹാബ് മാസ്റ്റർ നീലഗിരി, ,ഇസ്മായിൽ വള്ളിയോത്ത് സംസാരിച്ചു.ചീഫ് കോ ഓഡിനേറ്റർ സൈനുൽ ആബിദ് ഫൈസി സ്വാഗതവും കൺവീനർ അബ്ദുൽ റസാഖ് യു എ നന്ദിയും പറഞ്ഞു.

Related News